Saturday 21 July 2012

ഇടയ്ക്കൽ ഗുഹയും മറയൂർ മുനിയറയും


വയനാട് ജില്ലയിൽ അമ്പുകുത്തിമലയുടെ മുകളിലാണ് ഇടയ്ക്കൽ ഗുഹ. നവീനശിലായുഗ കാലത്ത്, ബി. സി 5000-ത്തിനോടുപ്പിച്ച്, വരയപ്പെട്ട ചുമർചിത്രങ്ങളാണ് ഈ ഗുഹയെ ചരിത്രപ്രാധാന്യമുള്ളതാക്കുക. പ്രാചീനശിലായുഗ കാലത്ത് കേരളത്തിൽ ജനവാസമുണ്ടായിരുന്നു എന്ന് തെളിയിക്കാനാവുന്ന ആർക്കിയോളജിക്കൽ കണ്ടുപിടിത്തങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ നവീനശിലായുഗത്തിന്റെ നീക്കിയിരിപ്പായ ഈ ചുമർച്ചിത്രസമുച്ചയം കേരളത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതും നിർണ്ണായകവുമാണ്. കാലഗണനയിൽ ഇതിനോടടുപ്പിച്ച്, ബി. സി 3000-ൽ നിർമ്മിക്കപ്പെട്ടു എന്ന് അനുമാനിക്കുന്ന മറയൂറിലെ മുനിയറകളും ഇടയ്ക്കൽഗുഹ പോലെ തന്നെ പ്രാധാന്യമുള്ള ചരിത്രശേഷിപ്പുകളാണ്. കേരളത്തിലെ മഴനിഴൽപ്രദേശമായ മറയൂറിലുള്ള ഈ ശിലകൾ അറിയപ്പെടുന്നത് ‘മുനിയറ’ എന്നാണെങ്കിലും, പ്രചീനകാലത്തെ ശവക്കല്ലറകളായിരുന്നു ഇവ എന്നാണ് പണ്ഡിതമതം.

ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന നിലയ്ക്ക്, ഇടയ്ക്കൽഗുഹ ഒരുപാട് സന്ദർശകരുടെ താവളമാണിപ്പോൾ. എന്നാൽ മറയൂർ മുനിയറകൾ അങ്ങിനെയല്ല. പ്രാദേശിക വിനോദസഞ്ചാര വ്യാപാരികൾ, മൂന്നാർ-പൊള്ളാച്ചി വഴിയിലുള്ള മുനിയറകളെ ഉപയോഗപെടുത്തുന്നുണ്ടെങ്കിലും, സർക്കാർതലത്തിൽ സംരക്ഷണമൊന്നും നടക്കുന്നില്ല. ഇതു രണ്ടും ശരിയായ രീതിയല്ല. അതിപ്രാധാന്യമുള്ള ആർക്കിയോളജിക്കൽ കണ്ടുപിടിത്തങ്ങൾ പൂന്തോട്ടങ്ങളോ മൃഗശാലകളോ പോലെ പ്രദർശിപ്പിക്കപെടരുത്. സംരക്ഷണം ഇല്ലാതെ വെയിലും മഴയുമേറ്റ് മുനിയറകൾ പൊടിഞ്ഞുനശിക്കുമ്പോൾ, വിനോദസഞ്ചാരികളുടെ ബാഹുല്യമേറിയ ചവിട്ടിമെതികൾകൊണ്ട് ഇടയ്ക്കൽ ഗുഹയും.

ഇവ രണ്ടും വളരെ കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കേരളപൈതൃകത്തിന്റെ ഏറ്റവും പുരാതനമായ നീക്കിയിരിപ്പുകളാണിവ!


00

3 comments:

  1. നല്ല അറിവുകൾ

    ReplyDelete
  2. ഇവ രണ്ടും വളരെ കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കേരളപൈതൃകത്തിന്റെ ഏറ്റവും പുരാതനമായ നീക്കിയിരിപ്പുകളാണിവ!


    “നടന്നത് തന്നെ...”

    ReplyDelete
  3. ഇതു വായിച്ചു ബോധ്യപ്പെട്ടു.. :) ഞാന്‍ ജോയിന്‍ ചെയ്തു ..ഇനി പുതിയ പോസ്റ്റ്‌ വരട്ടെ .. :)

    ReplyDelete